July 21, 2023

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the community for her colorful paintings that radiated warmth and beauty. The townsfolk admired her talent, but Lily longed for something more than just recognition for her artwork.

One sunny afternoon, as Lily set up her easel in the town square, a gentle breeze blew a stray piece of paper onto her canvas. Intrigued, she picked it up and discovered an old love letter. The fragile parchment was filled with passionate words, telling a tale of forbidden love that had once blossomed in the very town where she now stood.

Intrigued by the lingering traces of love, Lily decided to investigate further. She asked the older residents about the love story mentioned in the letter. They shared hushed whispers of a clandestine affair between two young artists from different backgrounds, Emma and Samuel, whose love had been forbidden by societal norms.

Ruled by her curious heart, Lily embarked on a quest to explore the town's nooks and crannies, searching for clues about Emma and Samuel's love story. Everywhere she went, hidden remnants of their love awaited her discovery. She found secret hideouts where the couple would meet under the moonlit sky, and fading paintings that depicted their hopes and dreams.

Inspired by their story, Lily poured her emotions onto her canvases, capturing the essence of undying love. People flocked to her art gallery, moved by the depth and sincerity they found in her paintings. Word quickly spread about Lily's extraordinary creations, drawing visitors from near and far to witness the beauty of her work.

Among the visitors was an art connoisseur named Daniel. Captivated by Lily's talent, he approached her with a generous offer to showcase her paintings in galleries all around the world. Initially hesitant to leave her quaint little town, she realized that this opportunity would allow her to share the power of love through her art with people from all walks of life.

As Lily and Daniel traveled together, they discovered a visceral connection beyond their shared love for art. With every new city they explored, love blossomed between them. Theirs was a love filled with passion and understanding, much like the love shared by Emma and Samuel.

Through her art and newfound love, Lily found her purpose – to spread the beauty of love and break down societal barriers. Everywhere her paintings were displayed, hearts were touched, and barriers were broken as people saw the power of transcendent love.

Lily's story not only celebrated the love story of Emma and Samuel but also became her own tale of love and artistic expression. From that day forward, she became known as the artist who not only painted with brushstrokes of color but also with the ethereal power of love itself, captivating the hearts of all who witnessed her creations.

November 6, 2021

സ്വാന്തനം

ഓർക്കുവാൻ ഒരായിരം സ്വപ്‌നങ്ങൾ ഉള്ളൊരു നിറമാർന്ന ജീവിതയാത്രയിൽ എവിടെവെച്ചു നാം കണ്ടതെന്നോർത്തപ്പോൾ ആദ്യമായി നീ ചിരിച്ച മുഖമെൻ മനസ്സിൽവന്നു നിന്റെ ചിരിയും പരിഭവവും നിറഞ്ഞ നിൻ മുഖത്തിൽ വിഷാദത്തിൻ ഗന്ധം ഞാൻ കണ്ടു നേരമാകുമ്പോൾ എല്ലാം ശരിയാകും എന്ന ഒരു വാക്കിനാൽ നിന്റെ വിഷാദത്തെ ഞാൻ ശമിപ്പിച്ചു ഹൃദയത്തിൽ നിന്നു ഞാൻ പറയുന്നു മരണം വരെയും ഓർമ്മ മറയും വരെയും മറക്കില്ല ഞാൻ എന്നും നിന്റെ ഹൃദയത്തിൽ എനിക്കുമൊരിടം തരുമെങ്കിൽ

July 25, 2021

ഉറുമ്പിന്റെ പിറന്നാൾ




 ''അച്ഛന്‍ മറന്നുപോയോ എന്റെ  ബെർത്ത്ഡേ ? അന്ന് ഉത്സവാ... അടിച്ചുപൊളിക്കണ്ടേ?''

അമ്മയോട്, അമ്മൂമ്മയോട്, കൂട്ടുകാരോട്... അവൾ പറഞ്ഞാഘോഷിക്കുന്നതു നൂറുവട്ടം കേട്ടു. ദിവസങ്ങളായി അവളുടെയുള്ളില് ഈ ചിന്തമാത്രം. 

മറ്റാരും കണക്കിലെടുത്തില്ലെങ്കിലും ആ ദിവസം ഇങ്ങു വന്നെങ്കിലെന്നു അവളു കൊതിയൂറുന്നു.  ദിവസം അടുക്കുംതോറും എങ്ങനെ വർണാഭമാക്കണമെന്നു തനിയെയിരുന്നു പ്ലാൻ ചെയ്യുന്നതു ശ്രദ്ധിച്ചിട്ടുണ്ട്.

''അമ്മയന്നു ജോലിക്കു പോകല്ലേ, അച്ഛനന്ന് എങ്ങും പോകല്ലേ' 

'മഴ കാണല്ലേ.... കാറ്റടിക്കല്ലേ.... കരണ്ട് പോകല്ലേ'

പട്ടിക്കൂടിനരികെ പോയിനിന്നു പറയും- 

'പക്ഷെ, അന്ന് നിനക്കെന്തുവാ വാങ്ങിത്തരേണ്ടെ?'

കേക്കു വാങ്ങാനും പായസമൊരുക്കാനും നാളുകൾക്കുമുമ്പേ അമ്മയെ ശട്ടംകെട്ടി. അമ്മ ഇതൊക്കെ ചെയ്തുതരുമെന്നവൾക്കറിയാം. എങ്കിലും എല്ലാം കേമമാക്കാനുള്ള പദ്ധതികൾ സ്വയം  രൂപപ്പെടുത്തിക്കൊണ്ടിരുന്നു.

'നീ പോ പെണ്ണേയൊന്ന്'

ക്ഷീണിച്ചുവരുന്ന അമ്മയുടെ കീഴെചെന്നു  തൻ്റെ  പ്ലാൻ  വിവരിക്കുമ്പോൾ  ശകാരം കിട്ടും. എന്നാലും പിറകെ നടന്നു പറയും-

'അമ്മേ, ഇനിയെത്ര ദിവസമുണ്ടെന്നാ വിചാരം. കേക്കുവാങ്ങണ്ടേ?.... പായസത്തിന് സേമിയ വാങ്ങണ്ടേ?... മുന്തിരിങ്ങയും കപ്പലണ്ടിയുമൊക്കെ വാങ്ങണ്ടേ?... ദിവസമിങ്ങെത്തിയമ്മേ'

ദിവസമടുക്കും തോറും അച്ഛനേയും അവൾ തറയിൽ നിർത്താറേയില്ല-

''അച്ഛനതൊക്കെ അങ്ങു മറന്നോ?''

''എന്താ മോളേ?'' 

നൂറുകൂട്ടം കാര്യങ്ങളുമായി നെട്ടോട്ടമോടുന്ന അച്ഛനോടാ കിന്നാരം. 

എന്നാലും അച്ഛനതു കേട്ടതായി ഭാവിക്കും.

''ബെർത്ത്ഡേക്ക് എനിക്ക് എന്തുവാ വാങ്ങിത്തരുന്നേ?''

''നോക്കട്ടെ മോളേ.'' അച്ഛൻ തിരക്കിലേക്കുതന്നെ.

അച്ഛന്റെ  ഭ്രാന്തുപിടിച്ച ഓട്ടത്തെപ്പറ്റി അവൾക്കറിയാം. എന്നാലും സദാ  വര്‍ത്തമാനം പറഞ്ഞു കൂടെക്കൂടും. 

യാത്ര പോകുന്ന വഴിക്കു മോളുടെ കിന്നാരവുമായി മൊബൈൽ  ചിലച്ചുകൊണ്ടേയിരിക്കും-

''അച്ഛനിപ്പം എവിടെയാ....? രാത്രിക്കുമുമ്പേ വരണേ..... എനിക്കെന്തോ കൊണ്ടുവരും?''

തറയിൽ ചരിഞ്ഞുകിടന്നു വരക്കുകയോ കഥാപുസ്തകം നെഞ്ചിൽവെച്ചു വായിക്കുകയോ പാട്ടുകേട്ട് ഡാൻസ് കളിക്കുകയോ കമ്പ്യൂട്ടറിൽ ഗെയിം കളിക്കുകയോ ചെയ്യുന്നതിനിടയിലും അച്ഛനോടും അമ്മയോടും അമ്മൂമ്മയോടും അവളു പുതിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. ചേട്ടനോടത്ര സ്വാതന്ത്ര്യം പോരാ. ഇഷ്ടങ്ങളൊന്നും  അവൻ വകവച്ചുകൊടുക്കില്ല. നീ പോടീ എന്നു ശകാരിച്ചുകൊണ്ടിരിക്കും.

മോനെയും മോളെയും കൂട്ടി അച്ഛൻ കാറോടിച്ചു തൃശൂർക്കു യാത്രപോയി. രണ്ടു ദിവസത്തെ പരിപാടിക്കിടയിൽ പേരുകേട്ട തുണിഷോപ്പിലേക്കു കയറി, മോൾക്കു ഫാഷനടുപ്പും  പാവാടയും വാങ്ങി.

വീട്ടിലെത്തി രാത്രിതന്നെ അമ്മയെ അതെടുത്തുകാണിച്ചു. 

പിറ്റേന്നു പകലു മുഴുവന്‍ പുത്തന്തുണിയുടെ ഹാങ്ങ്ഓവറിലായിരുന്നു അവൾ.

തലേദിവസംതന്നെ അമ്മയെ അവളോർമ്മപ്പെടുത്തി- 

''കേക്ക് വാങ്ങണ്ടേ?... പാല് വാങ്ങണ്ടേ? ... സേമിയ... മുന്തിരിങ്ങ... കപ്പലണ്ടി.'' 

അടുത്ത പട്ടണത്തിലേക്കു  പോകുമ്പോൾ അവളും കാറിൽ കയറി. 

കേക്ക് ഉൾപ്പടെ ആഘോഷത്തിനുള്ളതെല്ലാം അവൾ വാങ്ങിപ്പിച്ചു. വെക്കേഷൻ കാലമായതു സന്തോഷമായി;  മുഴുവൻ സമയവും ആഘോഷിക്കാം. 

വലിയ പ്ലാനിംഗുകളുമായാണ് രാത്രിയിൽ അവളുറങ്ങാൻ കിടന്നത്.

പിറ്റേന്നു രാവിലെ നേരത്തേ അവളുണർന്നു. 

 പേപ്പർ വാല്യൂവേഷനു കാമ്പിലേക്കു  പോകുന്നതിനുള്ള ധൃതിക്കിടയിൽ അമ്മ മോളോടു പറഞ്ഞു-

''രാവിലെ കുളിച്ചിട്ടു എല്ലാരും കൂടി കേക്കു മുറിക്കണം.  മോളു ആവിശ്യം പോലെ തിന്നോണം''

അയ്യാ... അവളുടെ നാവിൽ വെള്ളമൂറി.

കുളിച്ചു പൗഡറിട്ടു, കരിമഷിപുരട്ടി, മുടിചീകി 'ബോ' വെച്ച് തൃശൂരിൽ നിന്നു വാങ്ങിയ പുത്തനുടുപ്പും പാവാടയുമണിഞ്ഞു അച്ഛന്റെ മുറിയിലേക്കെത്താൻ അവൾക്കു വലിയ താമസം വേണ്ടിവന്നില്ല.

''അച്ഛാ''

മോളുടെ ചിരി അച്ഛൻ ശ്രദ്ധിച്ചു; ഇന്നവൾക്കു സൗന്ദര്യം കൂടിയതുപോലെ തോന്നി.

അച്ഛനപ്പോൾ കമ്പ്യൂട്ടറിൽ തിരക്കിട്ടു ജോലിചെയ്യുകയായിരുന്നു. പല്ലുതേച്ചിട്ടുപോലുമില്ല.

എല്ലാം കഴിഞ്ഞു വരാൻ ഇനിയെത്ര സമയം വേണമെന്നോ. ജോലിയേറെ തീരാൻ കിടക്കുന്നു.

മോളു മുന്നിലിരുന്നു തിരക്കുകൂട്ടുകയാണ്.

''അച്ഛാ.... വാച്ഛാ'' 

കേക്കു മുറിക്കാനാണ്; ടിവി പരിപാടികളിൽ കാണാറുള്ള ബെർത്ത്ഡേ ചടങ്ങുകളാണ് അവളിപ്പോൾ ആവാഹിച്ചിരിക്കുന്നതു.

തൻ്റെ ഒമ്പതാം ബെർത്ത്ഡേ ആഘോഷത്തിനു അടുത്ത നിമിഷംതന്നെ കേക്കുമുറിച്ചു തുടക്കം കുറിക്കണമെന്നു അവള് സ്വപ്നം കാണുന്നു. അതിൻ്റെ ആഹ്‌ളാദത്തിനാലാണ് ആ മുഖത്തു കൂടുതൽ സൗന്ദര്യം  വിരിഞ്ഞിരിക്കുന്നത്.

ഇതൊക്കെ അച്ഛനറിയാവുന്നതാണ്.

''വാ അച്ഛാ''

അവളു തിരക്കുകൂട്ടുന്നു.

''വരുന്നു മോളേ''

അച്ഛനങ്ങനെ പറഞ്ഞതിനിപ്പോ കണക്കില്ല.

''അച്ഛാ'' അവൾ ചിണുങ്ങിത്തുടങ്ങി.

അച്ഛനപ്പോൾ ജോലിയുടെ ടെൻഷൻ; ചെറിയ ദേഷ്യം പുറത്തേക്കു തെറിച്ചു.

''കുളിച്ചതുപോലുമില്ല; ഇനിയെപ്പഴാ'' അവള് അസ്വസ്ഥതപ്പെട്ടു.

''എടാ മോനേ, മോളുടെ കേക്ക് ഒന്നു മുറിക്കെടാ, നീയൊന്നു കുളിച്ചേ''

''ഞാൻ കളിക്കാൻ പോകുവാ'' അവൻ  ബാറ്റ് കൈയിലെടുത്തുകഴിഞ്ഞു.

പുറത്തു ഗേറ്റിനടുത്തു അവന്റെ ചങ്ങാതിമാർ.

''ചേട്ടാ, ഒന്നു നിക്ക്" അവളു കൊഞ്ചി.

''നീ പോടീ''

അവളുടെ കുഞ്ഞുമനസ്സു പിടഞ്ഞുതുടങ്ങി. ''അമ്മൂമ്മ എവിടെ?''

''കിടക്കുവാ, വയ്യാന്ന്''

മോളെയുംകൂട്ടി അച്ഛൻ അടുക്കളേലേക്കു പോയി. കേക്കിരുന്ന കവർ ഡൈനിംഗ് ടേബിളിലുണ്ട്.  

''വൈകിട്ടു മുറിക്കാമെടീ മോളേ... അമ്മ വരട്ടെ''

അച്ഛന്റെ അഭിപ്രായത്തോട് അവൾക്കു പൊരുത്തപ്പെടാനായില്ല.

കേക്കിന്റെ മധുരിക്കുന്ന മണം അവിടമാകെ പരന്നിട്ടുണ്ട്.

അവൾ സ്വപ്നം കണ്ടത്....ടിവിയിൽ കണ്ടിട്ടുള്ളത്... 

അവളുടെ മുഖത്തപ്പോൾ കറുത്ത കാറ്റുവീശി. കണ്ണുകളിൽ മഴപെയ്തു.

പെട്ടന്നവൾ അകത്തെ മുറിയിലേക്ക് ഒരോട്ടം; പുതിയ വേഷത്തിൽ അവൾ കട്ടിലിൽ കിടന്നുരുണ്ടു. 

കമ്പ്യൂട്ടറിലേക്കുതന്നെ അച്ഛൻ മടങ്ങി. എപ്പോഴോ പുതിയ ഡ്രസ്സിലാത്തെ  മോൾ ഓഫീസിലേക്കുവന്നു.

''അച്ഛൻ എന്റെ  ബെർത്ത്ഡേ കൊളമാക്കി.'' ആ സങ്കടവർത്തമാനം അച്ഛനെ പൊള്ളിച്ചു.

വൈകിട്ടു അമ്മക്കൂടി വന്നിട്ട് അവളുടെ മോഹം സാധിച്ചു കൊടുക്കാമെന്നു അച്ഛൻ സമാധാനിച്ചു. 

പിന്നെ അവൾ ഓഫീസ് മുറി വിട്ടുപോയില്ല; അച്ഛന്റെ കൈയിൽനിന്നു മൗസ് വാങ്ങി, കമ്പ്യൂട്ടറിൽ ഫീഡു ചെയ്തിട്ടുള്ള  പാട്ടുകളിട്ടു ഡാൻസു ചെയ്തുതുടങ്ങി.

വൈകുന്നേരം തനിക്കായി ഒരുങ്ങി വരുന്നുണ്ടെന്നു ആശ്വസിച്ചിട്ടാവണം മോളുടെ ഈ മാറ്റമെന്ന് അച്ഛനോർത്തു സമാധാനിച്ചു.

അച്ഛന്റെ  മൊബൈലിൽ നിന്നും പലവട്ടം അവള് അമ്മയെ വിളിച്ചു..

''നേരത്തേ വരണേമ്മേ... കേക്കു മുറിച്ചില്ല.'' 

വാല്യുവേഷൻ ക്യാമ്പിലെ തിരക്കിൽനിന്നും അമ്മയും ചിലപ്പോൾ അമ്മയും ചിലപ്പോൾ അവൾക്കുവേണ്ടി വിളിച്ചു.  

അമ്മൂമ്മ രാവിലെ ആശുപത്രിയിൽ പറഞ്ഞിട്ടും പോയിക്കണ്ടില്ലെന്നു അച്ഛനോർത്ത്, ഉച്ചയ്ക്കുശേഷം അക്കാര്യം മോളു സൂചിപ്പിച്ചപ്പോഴാണ്.

വേഗം അപ്പുറത്തേക്കു പോയി അമ്മൂമ്മയെ നോക്കി. രാവിലെ ആശുപത്രിയിലേക്ക് കാറിൽ കോണ്ടുപോകമെന്നോർത്തു.  

മോളുടെ അമ്മവന്നു ഇക്കാര്യത്തിൽ ശണ്ഠകൂടുമെന്നുറപ്പായി.

വൈകിട്ട് മോളുടെ അമ്മ വന്നു. 

ബാറ്റുമായി സൈക്കിളിൽ കയറിപ്പോയ ചേട്ടൻ അപ്പോഴും വീടണഞ്ഞിരുന്നില്ല. അച്ഛന്റെ ജോലിത്തിരക്കിനും ശമനമുണ്ടായിട്ടില്ല.

അമ്മ ഗേറ്റുകടന്നുവരുന്നതും നോക്കി വൈകുംമുമ്പുതന്നെ മോൾ സിറ്റൗട്ടിൽ സ്ഥാനം പിടിച്ചിരുന്നു.

അമ്മ വന്നപ്പോൾ അവൾ പതിവിലും  കവിഞ്ഞ സന്തോഷം കാണിച്ചു.

''നീ കേക്ക് തിന്നില്ലേ?''

''ഇല്ലമ്മേ.'' 

അകത്തേക്കുപോയ അമ്മയെ പിന്നീട് പുറത്തേക്കു കണ്ടതേയില്ല. 

അമ്മൂമ്മയുടെ അവസ്ഥകണ്ട് അമ്മയ്ക്കു കലശലായ ദേഷ്യം.

ആശുപത്രിയിൽ പോകാത്തതിലുള്ള ശകാരം.

പിന്നെ മൗനത്തിലേക്ക്! അച്ഛനോടും കമാന്നു മിണ്ടിയില്ല.

ചേട്ടൻ വിയർത്തുവന്നു. 

അമ്മയുടെ ദേഷ്യം കണ്ടു ചേട്ടനും മൗനത്തിൽ.

ആകെയൊരു നിശബ്ദത വീട്ടിനുള്ളിൽ. 

മോളുടെ ഉത്സാഹം കുറഞ്ഞു.

''അച്ഛനൊന്ന് അമ്മയോടു പറയച്ഛ .''

അവൾ പലവട്ടം അച്ഛന്റെയടുത്തു  ശുപാർശ ചെയ്തു. 

അമ്മ ആരോടും മിണ്ടാതെ പായസത്തിനുള്ള ഒരുക്കം തുടങ്ങി.

സന്ധ്യയായി... പിന്നെ രാത്രിയായി... 

ആരും മിണ്ടിയില്ല. ഹാപ്പി ബെർത്ത്ഡേ  പാടിയില്ല. കേക്കു മുറിച്ചില്ല. പായസം കുടിച്ചില്ല.

രാത്രി ഏറെനേരം അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു സമയം കഴിച്ചു. 

പിന്നെ ഉറങ്ങാൻ കിടന്നു. പിറ്റേന്നു അതിരാവിലെയുണർന്ന അച്ഛന്‍ വിചിത്രമായ  ഒരു കാഴ്ച കണ്ടു!

അടുക്കളഭാഗത്തെ തറയിലൂടെ ഉറമ്പുകളുടെ വലിയ നിര.... 

എല്ലാ ഉറുമ്പുകളുടെയും ചുണ്ടിൽ കേക്കിന്റെ ചെറിയ തുണ്ടുകൾ.....! 

ഡൈനിംഗ് ടെബിളിൽ നിന്നു തുടങ്ങുന്ന ഉറുമ്പുകളുടെ മാർച്ചുപാസ്റ്റിങ്ങിൽ ഒരുറുമ്പിനെ അയാൾ പ്രത്യേകം ശ്രദ്ധിച്ചു- 

പുത്തനുടുപ്പും പാവാടയുമണിഞ്ഞു കേക്കിന്റെ കഷ്ണം വായില്‍ തിരുക്കി  ഇഴഞ്ഞിഴത്തിന്റെ മോളും....!

June 5, 2021

പ്രവാസി



അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി... പ്രവാസി!!!  കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം

എന്നിലുമുണ്ടായിരുന്നു. ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസിയാകണം, കോടികള്‍

സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ച് സമ്പാദിച്ച് ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം,

ലോറി വാങ്ങണം, ആനേ വാങ്ങണം...

ഹോ എത്രയെത്ര മോഹങ്ങള്‍.

എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്

ഒരു ചെറിയ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ എന്നറിയപ്പെടാനായിരുന്നു

എനിക്ക് വിധി.

അങ്ങനെയിരിക്കെയാണു എന്നിലെ ഗള്‍ഫ് മോഹം

പിന്നെയും തല പൊക്കിയത്, കൂടെയൊരു ചോദ്യവും.. ഏത് രാജ്യത്ത് പോകണം?

സൌദി ഈസ് എ ഡേര്‍ട്ടി കണ്ട്രി..

അവിടെ കള്ളു കുടിച്ചാല്‍ തല വെട്ടുമത്രേ!!!

ദുബൈ ഈസ് എ നോട്ടി കണ്ട്രി..

അവിടെ കാശു പോകാന്‍ നൂറു

വഴിയുണ്ടത്രേ!!! പിന്നെയോ?

ആ ചോദ്യത്തിനുള്ള ഉത്തരാമായിരുന്നു ഖത്തര്‍.

സൌദിയടെ സ്ട്രിക്റ്റും, ദുബൈയുടെ ഫിറ്റുംഉള്ള കണ്ട്രി.

അങ്ങനെ അടിയന്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചു.


എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം...

എത്രയെത്ര കടമ്പകള്‍!!!

ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ എന്നെ സഹായിച്ചു. അവന്റെ കമ്പനിയിലെ ഐ.ടി. മാനേജരായി എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത

ശമ്പളവും. അന്നു തന്നെ കമ്പനിയില്‍ രാജിക്കത്ത് നല്‍കി. ഓ സോറി...

ഐ.ടി. കമ്പനിയില്‍ രാജികത്ത് നല്‍കിയെന്ന് പറയാന്‍ പാടില്ല, "പേപ്പര്‍ ഇട്ടു" എന്നാണു ശരിയായ പ്രയോഗം. അതായത് 'സാര്‍, ഈ

കമ്പനിയിലെ സേവനം എന്നെ ഉയരങ്ങളിലെത്തിച്ചു എന്നും, ഇനി ഉയരാന്‍

സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പനിയെ ബോധിപ്പിച്ച് കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.

ഇങ്ങനെ പേപ്പര്‍ ഇട്ടു കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...

ഒന്നാം കടമ്പ, നോട്ടീസ് പിരീഡ്:

അതായത്, നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി

മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി കമ്പനിയെ ഒരു മാസം കൂടി സേവിക്കണം.

എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണിയൊന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക്

അറിയാവുന്നതിനാലും, ഞെക്കിപ്പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും

ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എന്റെ നോട്ടീസ് പിരീഡ്

അവര്‍ 3 ദിവസമായി വെട്ടിച്ചുരുക്കി.ഒരു പക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍

ചെയ്ത് ഒരു മാസത്തെ കറന്റ് കളയുന്നതിലും നല്ലതിതാണെന്ന് അവര്‍ ചിന്തിച്ച്

കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ്

സര്‍ട്ടിഫിക്കേറ്റ്: ഇത് പ്രത്യേകിച്ച് ഒന്നുമല്ല, എല്ലാ

ഡിപ്പാര്‍ട്ട്‌മെന്റിലും നടന്ന് ഞാനൊന്നും തല്ലിപ്പൊട്ടിക്കുകയോ, നശിപ്പിക്കുകയോ

ചെയ്തിട്ടില്ലെന്ന് ഒപ്പിട്ട് വാങ്ങണം. ഡെവലപ്മെന്റ്, ഫിനാന്സ്, എച്ച്.ആര്‍.,

ഒടുവില്‍ അങ്ങനെ ലൈബ്രറിയിലെത്തി...

ലൈബ്രേറിയന്റെ മുഖത്തൊരു ചോദ്യ ഭാവം:

"എന്താ?"

"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരൊപ്പ് വേണം"

"ആരാ?"

"ഞാന്‍ മനു, ഇവിടത്തെ എംപ്ലോയിയാ"

ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു

പുച്ഛ സ്വരത്തില്‍ അയാള്‍ പറഞ്ഞു:

"ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലാലോ"

അതായത് എഴുത്തും വായനയും അറിയാത്ത ഒരു ഏഴാം കൂലിയാണു ഞാനെന്ന് വ്യാംഗ്യാര്‍ത്ഥം. ഒപ്പിട്ട് പേപ്പര്‍ കയ്യില്‍ കിട്ടുന്നത് വരെ ഒന്നും മിണ്ടിയില്ല, പേപര്‍ കിട്ടിയപ്പോള്‍ പതിയെ ചോതിച്ചു:

"സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"

"ലൈബ്രേറിയന്‍ ലൈബ്രറിയിലല്ലേ ഇരിക്കേണ്ടത്?"

അയാളുടെ മറു ചോദ്യം. ഇത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു

പേപ്പറിലും, അലമാരയിലിരിക്കുന്ന പത്ത് ബുക്കിലും നോക്കിയിട്ട്, മുഖത്ത് മാക്സിമം

പുച്ഛ ഭാവം വരുത്തിയിട്ട് ഞാന്‍ ചോദിച്ചു: "അപ്പോ ഇതിനാണു ലൈബ്രറി എന്ന് പറയുന്നത്, അല്ലേ?:

ഠിം!!!! 

ലബ്രേറിയന്റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ്

ഇന്റര്‍വ്യൂ:

ഏതൊരു എംപ്ലോയിയും കമ്പനി വിട്ടു പോകുന്നതിനു

മുമ്പേ, അവരെ അവിടെ തന്നെ നില നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോന്ന് അറിയാനുല്ല അവസാന ശ്രമം. എച്ച്.ആര്‍ മേഡവും,പ്രൊജക്റ്റ് മാനേജറും കൂടിയാണിത് സാധാരണ ചെയ്യുനത്.

"എന്താണു മനു ഈ ജോലി വിടാന്‍ കാരണം?"

ഇത് വളരെ അര്‍ത്ഥ രഹിതമായ ചോദ്യമാണ്.

കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും നല്ല

ശമ്പളവും കിട്ടിയിട്ടാണവന്‍ പോകുനതെന്ന്. എന്നിട്ടും ഇപ്പോഴും അതേ

ചോദ്യം.. എങ്കിലും സത്യം മറച്ച് വെച്ച് ഞാന്‍ മറുപടി നല്‍കി:

"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത്

ജീവിക്കണമെന്നാണു ആഗ്രഹം"

എച്ച്.ആറിന്റെ കണ്ണു തള്ളി...

അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന്

വെച്ചാല്‍....?

:എന്റെ കഴിവുകളൊക്കെ ഇനി ആ മേഖലയില്‍

പ്രയോഗിക്കണമെന്നാണെന്റെ ലക്ഷ്യം"

"വാട്ട് യൂ മീന്‍?"

"ഐ മീന്‍, കോഡിംഗിലൂടെ ഞാറു നടുക, ആന്റി

സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റൊബോട്സിനെ യൂസ് ചെയ്ത് നെല്ലു

പറിക്കുക, എക്സട്രാ, എക്സട്രാ.."

ഠോ.. ഠോ... ഠോ....

കുറച്ച് നേരം തൃശൂര്‍ പൂരം കഴിഞ്ഞ നിശ്ശബ്ദത.

എച്ച്.ആര്‍ മേഡത്തിനും, പ്രൊജക്റ്റ്‌ മാനേജര്‍ക്കും അനക്കമില്ല, ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച

നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു. ഒടുവില്‍ കുറേ നേരത്തെ

നിശ്ശബ്ദതക്ക് ശേഷം പ്രൊജക്റ്റ് മാനേജര്‍ പതുക്കെ പറഞ്ഞു,

മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍

ഞങ്ങള്‍ക്ക് വളരേ വിഷമമുണ്ട്, ബികോസ്.. ബികോസ്?

"ബികോസ് യൂ ആര്‍ ആന്‍ അസറ്റ്"

ഞാനൊരു അസത്താണെന്ന്!!!

അതേ, ഞാനൊരു അസത്താണ്.

ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍

ശേഖറുണ്ടായിരുന്നു, അവനോടൊപ്പം റൂമിലേക്ക്. അന്നവിടെ അന്തിയുറങ്ങി, പിറ്റേ ദിവസം

രാവിലെ ഓഫീസിലേക്ക്... ജോലിക്ക് കേരുന്നതിനു മുമ്പേ അറബിയുടെ

അനുഗ്രഹം വാങ്ങുന്നതിനായി അങ്ങേരുടെ റൂമില്‍ കയറി. ഈ അറബി, അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്നത് പോലൊന്നുമല്ല, അവരും മനുഷ്യരാ. നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വെച്ച്, ബബിള്‍ഗവും ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ പാത്തുമ്മാടെ ആട് കസേരയില്‍ കേറിയിരിക്കുവാണോന്ന് തോന്നിപ്പോകും.

എന്തായാലും ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ്

ഇംപ്രഷന്‍ എന്ന് മനസ്സിലോര്‍ത്ത് ഞാന്‍ പതിയേ പറഞ്ഞു,

"ഗുഡ് മോണിങ്ങ് സാര്‍"

അറബി എന്നെയൊന്ന് നോക്കി, കണ്ണു കൊണ്ട്

എന്നോട് ഇരിക്കന്‍ പറഞ്ഞു. എന്റെ സെര്‍ട്ടിഫിക്കെറ്റെല്ലാം നോക്കിയിട്ട് അറബി

ചോദിച്ചു:

"ദുയുനോ ഇന്താനെറ്റ്?"

കര്‍ത്താവേ!!!

ഇതെന്ത് ഭാഷ??

അന്തം വിട്ട് നില്‍ക്കുന്ന എന്നോട് അങ്ങേര്‍

വീണ്ടും ചോദിച്ചു:

"ദൂയുനോ തൈപിങ്?"

ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ല, എനിക്ക് അറബി

അറിയില്ലെന്ന് ഇങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും. അതിനാല്‍

രണ്ടും കല്‍പിച്ച് ഞാന്‍ പറഞ്ഞു:

"ഐ ഡോണ്ട് നോ അറബിക്, പ്ളീസ് സ്പീക് ഇന്‍

ഇംഗ്ളീഷ്"

എന്റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി

അറിയില്ലാ, ദയവായി ഇംഗ്ളീഷില്‍ സംസാരിക്കൂ..

അത് കേട്ടതോടെ അങ്ങേര്‍ ചാടിയെഴുന്നേറ്റ്

കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യ വിക്ഷേപത്തോടെ ഭയങ്കര ബഹളം. അമ്പരന്ന് പോയ

ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറതേക്ക് നോക്കി....

പൊന്നു ശേഖറേ, ഓടി വാടാ..

രക്ഷിക്കെടാ....

അപകടം മണത്ത ശേഖര്‍ അകത്തേക്ക് കുതിച്ച് വന്ന്, അറബിയോടെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നേയും കൊണ്ട് പുറത്തു ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്?

എന്തിനാ അറബി ചൂടായത്??

ഓഫീസില്‍ എന്റെ കസേരയില്‍ പോയിരുന്നിട്ടും

എനിക്കൊരു പിടിയും കിട്ടുന്നില്ല. മറുവശത്ത് ഇരിക്കുന്ന ശേഖറാണെങ്കില്‍

 ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ എന്നെ ഇടക്കിടെ നോക്കുന്നുമുണ്ട്. ഒടുവില്‍

ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന്

ചോദിച്ചു:

"എന്താ അളിയാ പറ്റിയത്?"

"നിനക്ക് ഇന്റര്‍നെറ്റ് അറിയില്ലേ?" അവന്റെ

മറു ചോദ്യം.

"അറിയാം".

"പിന്നെ 'ഡൂ യൂനോ ഇന്റെര്‍നെറ്റ്' എന്ന് അറബി

ചോദിച്ചപ്പോ നീയെന്താ മിണ്ടാഞ്ഞത്?"

ങ്ങേ!!

അറബി അങ്ങനെ ചോദിച്ചോ?

അതെപ്പോ??

ഉടനേ അറബിയുടെ ആദ്യ ചോദ്യം മനസ്സില്‍ അലയടിച്ചു...

ദുയുനോ ഇന്താനെറ്റ്?

ദു യൂ നോ ഇന്താനെറ്റ്??

ഡു യൂ നോ ഇന്തര്‍നെറ്റ്???

കര്‍ത്താവേ!!!

ഇതെന്ത് ചോദ്യം?

അപ്പൊ എന്തായിരുനു അടുത്ത ചോദ്യം..

രണ്ടാമത്തെ ചോദ്യം തനിയേ ഒന്ന് ഡീകോഡ് ചെയ്ത് നോക്കി...

ദുയുനോ തൈപിങ്?

ദു യൂ നോ തൈപിങ്??

ഡൂ യൂ നോ ടൈപിംഗ്???

ഹാവൂ... സന്തോഷമായി ശേഖരേട്ടാ, സന്തോഷമായീ...

നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന ആ

മഹാനോടാണു ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ പറയണമെന്നും വെച്ച് കാച്ചിയത്.

ദൈവമേ, ഈ "ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍" എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല മതിപ്പായിക്കാണും.

എന്റെ കഷ്ട കാലം അവിടെ

ആരംഭിക്കുകയായിരുന്നു...

ഐ.ടി.മാനേജര്‍ എന്ന പേരും, കംപ്യൂട്ടറിന്റെ

മോണിറ്റര്‍ തുടക്കുന്ന പണിയും!!!

എങ്കിലും കിട്ടുന്ന ശമ്പളവും,

സമ്പാദിക്കണമെന്നുള്ള ആഗ്രഹവും എന്നെ അവിടെ പിടിച്ചു നിര്‍ത്തി.

അങ്ങനെയിരിക്കേ ഒരു ദിനം...

"എടാ നിന്നെ അറബി വിളിക്കുന്നു" ശേഖര്‍.

"എന്നാത്തിനാ?"

"ഈ കമ്പനി എഴുതി തരാനായിരിക്കും"

പോടാ പുല്ലേ!!!

റൂമില്‍ ചെന്നപ്പോള്‍ അറബി കാര്യം

അവതരിപ്പിച്ചു, മെയ്‌ന്‍ ഓഫ്ഫീസിലെ കംപ്യൂട്ടറില്‍  നിന്നും അറബിയുടെ

വീട്ടിലെ കംപ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ. അതിനു ഞാനൊരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.

യെസ് സാര്‍, ഐ വില്‍ ഡൂ.

തിരികെ ശേഖറിന്റെ അടുതെത്തിയപ്പോള്‍ അവന്‍

പറഞ്ഞു: "അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പതു കിലോമീറ്റര്‍ ദൂരമുണ്ട്"

കടവുളേ!!!

നാല്‍പതു കിലോമീറ്റര്‍ വയറു വലിക്കാനോ??

തല കറങ്ങുന്നതു പോലെ തോന്നി, വീഴാതിരിക്കാന്‍

ശേഖറിന്റെ കയ്യില്‍ പിടിച്ചു. ബോധം വന്നപ്പോള്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ

മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:

"സാര്‍, ഇറ്റ് ഈസ് ഇംപോസിബ്‌ള്‍"

"നതിംഗ് ഈസ് ഇംപോസിബ്‌ള്‍" അറബി.

"ദെന്‍, ദിസ് ഈസ് നതിംഗ്" ഞാന്‍.

അതില്‍ ഞാന്‍ സ്കോര്‍ ചെയ്തു, എനിക്ക് നൂറു മാര്‍ക്ക്, അറബിക്ക് പൂജ്യം മാര്‍ക്.

അര മണിക്കൂറിനകം അറബി തിിച്ച് സ്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു. അറബിക്ക് നൂറു മാര്‍ക്ക്, എനിക്ക് പൂജ്യം മാര്‍ക്ക്. 

സുരേഷ് ഗോപിയെ മനസ്സില്‍ ധ്യാനിച്ച് ഞാനടിച്ച ഡയലോഗ് എന്റെ ജീവിതം

ഗോപിയാക്കി.. തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ് , അറബിയുടെ തന്തക്ക് വിളിച്ച് തിരികെ നാട്ടിലേക്ക്...

ഇനി അറബി നാട്ടില്‍ ജോലി ചെയ്യാന്‍ എന്റെ പട്ടി വരും. എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്...

ഭാരത് മാതാ കീ ജെയ്.....

*********************************************************************

ഞാൻ ഈ കഥ പണ്ട് ഫേസ്ബുക്കിൽ നോട്ടയിട്ടു പോസ്റ്റ് ചെയ്തതാണ്
പിന്നീടത് ഒരുപാടുപേർ ഷെയർ ചെയ്തു അവരവുടെ പേജുകളിലും പിന്നെ ബ്ലോഗായിട്ടും 

പ്രവാസം



 ചക്രവ്യൂഹം തോൽക്കുമീ പ്രവാസം 

അഭിമന്യുപോൽ ഉഴലുകയാണിപ്പോഴും 

നഷ്ടങ്ങളൊക്കെയും    നിഴലാണെനിക്കെന്നും

ഇഷ്ടങ്ങളൊരുപിടി  ഓർമകളാകുന്നു  

കഷ്ടനഷ്ട കണക്കെടുപ്പിലൊരിക്കലും

എങ്കിലും വരിക്കുമീ പ്രവാസം ജീവിത നിഷ്‌ഠയായി

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...