നിങ്ങള്‍ക്കറിയാമോ ? ഓരോ ബ്രൌസറും (ഫയര്‍ഫോക്സ്, ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, ക്രോം etc., ) ഓരോ വിധത്തില്‍ നമ്മള്‍ ടൈപ്പ് ചെയ്യുന്ന പാസ് വേര്‍ഡുകള്‍ ഓര്‍ത്തു വെക്കുന്നുണ്ട്. ഇവിടെ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന, ഉപയോഗിക്കുന്ന മോസില്ല ഫയര്‍ഫോക്സിന്‍റെ സെക്യൂരിറ്റി എങ്ങിനെ ശക്തിപ്പെടുത്താം എന്നാണ് വിവരിക്കുന്നത്.
സാധരാണയായി ജിമെയിലിലോ മറ്റോ കയറാന്‍ വേണ്ടി നമ്മള്‍ ടൈപ്പ് ചെയ്യുന്ന പാസ് വേര്‍ഡ് ഓര്‍ത്തു വെക്കുന്ന സ്ഥലം (Menu Tools > Option > Security Tab > Password Section > Click on Saved passwords) ആണ് ഒറ്റനോട്ടത്തില്‍ നമുക്ക് സൈറ്റിന്‍റെ നെയിമും യൂസര്‍ നെയിമും മാത്രമേ കാണാന്‍ സാധിക്കൂ. എന്നാല്‍ Show passwords ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ടൈപ്പ് ചെയ്ത പാസ് വേര്‍ഡും കൂടി കാണാന്‍ കഴിയും. ഇങ്ങനെ നമ്മുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരു കൂട്ടുകാരന് നിങ്ങളുടെ പാസ് വേര്‍ഡ് ചോര്‍ത്താന്‍ നിമിഷങ്ങള്‍ മാത്രം മതി.
ഇതിന് പരിഹാരമായി ഫയര്‍ഫോക്സില്‍ തന്നെ നിങ്ങള്‍ക്ക് ഒരു മാസ്റ്റര്‍ പാസ് വേര്‍ഡ് ഉണ്ടാക്കാം.
Menu Tools > Option > Security Tab > Password Section > Click on Use a Master Password >Type a password
ഒകെ കൊടുക്കുക. ഇനി നിങ്ങളുടെ പാസ് വേര്‍ഡ് കാണാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നിങ്ങളുടെ മാസ്റ്റര്‍ പാസ് വേര്‍ഡ് ചോദിക്കും അതു ശരിയായി കൊടുത്താല്‍ മാത്രമേ നിങ്ങളുടെ പാസ് വേര്‍ഡുകള്‍ കാണാന്‍ സാധിക്കൂ.
പാസ് വേര്‍ഡ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം അറിയമല്ലോ ചുരിങ്ങിയത് ക്യാപിറ്റല്‍ സമോള്‍ ലെറ്റുകളും അക്കങ്ങളും # $ * തുടങ്ങിയവയും നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുക.
Note : നിങ്ങള്‍ പബ്ലിക്ക് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുന്നതിന് മുമ്പ് Menu Tools > Option > Security Tab > Password Section > Remember passwords for site അണ്‍ചെക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക, ഇല്ല എങ്കില്‍ അണ്‍ചെക്ക് ചെയ്തിനുശേഷം മാത്രം ഉപയോഗിക്കുക.
No comments:
Post a Comment