June 30, 2011

ഫോള്‍ഡര്‍ കണ്ടുകൊണ്ട് കാണാതാക്കാം...ഹിഡന്‍ ആക്കാതെ...ഇതാ ഒരു ഉടായിപ്പ് വിദ്യ...


മ്മുടെ വിലപ്പെട്ട ഫയലുകള്‍ ആരും കാണാതിരിക്കാന്‍ പലപ്പോഴും ഫോള്‍ഡര്‍ 'ഹിഡന്‍' ആക്കി വയ്ക്കാറാണ് പതിവ്..എന്നാല്‍..ഹിഡന്‍ option ആരെങ്കിലും ഓണ്‍ ആക്കിയാല്‍..കഴിഞ്ഞു...ഫോള്‍ഡര്‍ പഴയ സ്ഥലത്ത് അല്പം മങ്ങിയാണെങ്കിലും എല്ലാര്ക്കും കാണാന്‍ സാധിക്കും.. 

എന്നാല്‍ നമുക്ക് ഇതിന്റെ കൂടെ ഫോള്‍ഡര്‍ കണ്ടുകൊണ്ടു കാണാതാക്കിയാലോ??
ഇത് ചിലപ്പോള്‍ ഉപകരിക്കപ്പെട്ടെക്കാം..ഒന്ന് ശ്രമിച്ചു നോക്കു....

ഇതിനു വേണ്ടി ചെയ്യേണ്ടത് ഇത്ര മാത്രം..

 ആദ്യം കാണാതാക്കാനുള്ള ഫോള്‍ഡര്‍-ഇല്‍ right ക്ലിക്ക് ചെയ്തു rename സെലക്ട്‌ ചെയ്യുക..




  Alt കീ അമര്‍ത്തിപ്പിടിച്ചു നമ്പര്‍ പാഡില്‍ 255 എന്ന് ടൈപ് ചെയ്യുക..alt കീ വിട്ടു enter കീ അമര്‍ത്തുക..
കണ്ടില്ലേ ഇപ്പൊ നമ്മള്‍ പേരില്ലാ ഫോള്‍ഡര്‍ നിര്‍മിച്ചു..


 അടുത്തതായി ഫോള്‍ഡര്‍-ഇല്‍ റൈറ്റ് ക്ലിക്ക് ചെയ്തു properties സെലക്ട്‌ ചെയ്തു അതിലെ Customize ടാബില്‍ നിന്നും change icon ക്ലിക്ക് ചെയ്യുക..


 ഇനി നമുക്ക് ഐക്കണ്‍ ചേഞ്ച്‌ ചെയ്യാം...ഇവിടെയാണ് നമ്മള്‍ ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ചില icons -ഇനെ പരിചയപ്പെടുന്നത്.. icons വിന്‍ഡോ നിങ്ങള്‍ കുറച്ചൊന്നു സ്ക്രോള്‍ ചെയ്യുംബോളെക്കും നാലു ബ്ലാങ്ക് iconsine കാണാന്‍ സാധിക്കും..ഒന്ന് ശ്രദ്ധിച്ചു നോക്കു..


 കണ്ടില്ലേ?? ഇത്രേയുള്ളൂ..കഴിഞ്ഞു...അതില്‍ ഏതെങ്കിലുമൊരു ബ്ലാങ്ക് ഐക്കണ്‍ സെലക്ട്‌ ചെയ്തു രണ്ടു വിന്‍ഡോയും okഅമര്‍ത്തി close ചെയ്തോളു...അപ്പോള്‍ കാണാം...അല്ല കാണില്ല..നമ്മുടെ പഴയ ഫോള്‍ഡര്‍...


ഇനി അത് അത്ര പെട്ടെന്നൊന്നും ആരുടെയും കണ്ണില്‍ പെടില്ല..മാത്രമല്ല അതിനെയൊന്നു ഹിഡന്‍ കൂടിയാക്കിയാല്‍ സംഗതി ഭേഷായി....

June 18, 2011

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക........


പഴയ മെമ്മോറി കാര്‍ഡ്‌ ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ ടദാടകള്‍ എത്ര തന്നെ ഡിലീറ്റ് ചെയ്താലും റികവേര്‍ ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍........
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ മെമ്മോറി കാര്‍ഡ്‌ / ഹാര്‍ഡ് ഡിസ്ക് കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..സര്‍വീസ് ചെയ്യാന്‍ ഒതോരിസേട് സര്‍വീസ് സെന്റെറര്‍ ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ സെന്‍ട്രല്‍ ഹാള്‍ ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടെങ്കില്‍ ബ്രൌസേരില്‍ രീസേണ്ട് ഹിസ്റ്ററി നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...

3 .അമ്യുസ്മെണ്ട് പാര്‍ക്ക്‌ ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..പാര്‍ക്ക്‌ ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....ഹിഡന്‍ ക്യാമറ കള്‍ അവിടെ കൂടുതലുണ്ട്.....

4 . ടെക്ഷ്ടൈല്‍ ഷോപ്പിലെ ദ്രെസ്സിംഗ് റൂം,ഹോട്ടല്‍ കളിലെ എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...ഹിഡന്‍ ക്യാമറ കളെ
ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണ്...

5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല.......
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം വിദൂരമല്ല...മുഴുവന്‍ സ്ത്രീകളും ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചു നടക്കേണ്ടി വരും ....!!!!!!!!!!!

ഇനി വല്ല ഞരമ്പ്‌ രോഗികളും മൊബൈല്‍ ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍
നിങ്ങള്‍ക്ക് സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ നു മായി ബന്ധപെടാം ........

സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍
SCRB , പട്ടം ,
തിരുവനന്തപുരം - 695004

ടെല്‍ : 0471 2449090 , 0471 2556179
ഇമെയില്‍ : cyberps@keralapolice.gov.in

സൈബര്‍ ക്രൈം നെ കുറിച്ചുള്ള ഉപദേശങ്ങള്‍ക്ക് നിങ്ങള്‍ക്ക് താഴെ കാണുന്ന അദ്ദ്രെസ്സില്‍ ബന്ധപെടാം :

ശ്രീ ന്‍ വിനയ കുമാരന്‍ നായര്‍
AC ഹൈടെക് സെല്‍ ,
പോലീസ് ഹെഡ് ഖുആര്‍റ്റെര്‍സ്,
തിരുവനന്തപുരം .

Mob: 9497990330
ഇമെയില്‍ : achitechcell@keralapolice.gov.in

അല്ലെങ്കില്‍

ഹൈടെക് സെല്‍
പോലീസ് ഹെഡ് ഖുആര്‍റ്റെര്‍സ്,
തിരുവനന്തപുരം .
ഇമെയില്‍ : hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....

എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം... ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ സഹോദരിമാരെ, നാടിനെ സംരക്ഷിക്കുക....

Free Online Fax to 66 Countries including the USA and the World

Global Faxing Operational .....

Free Online Fax to 66 Countries including the USA and the World, It is 100% free, with no gimmicks, Limit 2 messages per day. No spam, No registration. Draft the fax below and send. You can also fax a file from your computer. Great for sending job resumes.

http://www.freefaxbutton.com/free_fax_machine.php

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള ലറ്റര്‍, ഫോടോ ,മുതലായവ ഫാക്സ് അയക്കാം ..

ഇനി മലയാളം ഇ മെയിലുകള്‍ മൊബൈലിലും


ചിലപ്പോള്‍ നിങ്ങള്ക് പലര്ക്കും ഇത്‌ മുന്ബേ അറിയാവുന്നതായിരിക്കും എങ്കിലും അറിയതവര്ക് പഠിക്കാം .
നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( .jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക് സന്നര്ഷിക്കുക : m.opera.com.

ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന് ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ്‌ ചെയ്യുക .

ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .
use bitmap font for complex script : ( ഇവിടെ default ആയി no എന്ന്‌ കാണാം . അത് change ചെയ്തു yes എന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക )

ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല eg:മനോരമ )

ഇനി എല്ലാം ജി-മെയിലില്‍ !


ഇന്ന് നമ്മളില്‍ പലരും ഒന്നില്‍ കൂടുതല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ ആയിരിക്കും.  ( gmail,yahoo ,aol,hotmail .. etc മുതലായവയില്‍ ).ഓരോ അക്കൗണ്ട്‌കളിലും മെയിലുകള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണമെങ്കില്‍, അതില്‍ ഓരോന്നിലും എനിക്ക് കയറി ഇറങ്ങേണ്ടി വരുന്നു.അത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ട് .ഇത് പോലെ ബുദ്ധിമുട്ട് നിങ്ങള്‍ക്കും ഉണ്ടാകുന്നുണ്ടാകും. എന്നാല്‍ ഇനി മുതല്‍ നമുക്കത് മാറ്റിയെടുക്കാം.നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ട്‌കളിലേക്ക് വരുന്ന മെയിലുകള്‍ ഒരു കുടക്കിഴില്‍ കൊണ്ടുവരാം.അതും ജി-മെയിലില്‍.ജി -മെയില്‍ ഇങ്ങനെ ഒരു സൌകാര്യം നല്‍കുന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല.ഞാനും വളരെ വൈകിയാണ് ഇത് മനസ്സിലാക്കിയത്.ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .


അതിനായി ആദ്യം നിങ്ങളുടെ Gmail account ഓപ്പണ്‍ ചെയ്ത് അതിന്‍റെ settings -ല്‍ പോവുക. അതില്‍ Accounts and import എന്നതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും വരുന്ന ലിസ്റ്റില്‍ Check mail using POP3 എന്ന ഓപ്ഷനില്‍ Add POP3 email account എന്ന ചെറിയ ഒരു ബോക്സില്‍ ഉണ്ടാകും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Email address ചോദിക്കും. അവിടെ നിങ്ങള്ക്ക് ഏതു അക്കൗണ്ട്‌ഡില്‍ നിന്നുമുള്ള മെയില്‍ ആണോ കാണിക്കേണ്ടത് അതിന്‍റെ മെയില്‍ ഐഡി കൊടുത്ത് .Next step കൊടുക്കുക.തുടര്‍ന്ന് വരുന്ന ബോക്സില്‍ usename,password കൊടുത്ത് Always use a secure connection (SSL) when retrieving mail എന്നിടത്ത് ടിക്ക് കൊടുത്ത് Add account കൊടുക്കുക.തുടന്നു വരുന്നത് Next അടിച്ചുകൊടുക്കുക.അവസാനം Verificatin code ചോദിക്കും.അവിടെ നിങ്ങള്‍ ഏതു അക്കൗണ്ട്‌ ആണോ കൊടുത്തിരുന്നത്,ആ അക്കൗണ്ട്ഡില്‍ പോയി Confirmation code കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്ത് verify കൊടുക്കുക.ഇത്രേയുള്ളൂ...ഇനി ഒന്ന് ഇത് പോലെ ചെയ്തു നോക്കു.ഇങ്ങനെ നിങ്ങള്ക്ക് പരമാവധി നാല് അക്കൗണ്ട്‌കള്‍ വരെ കൊടുക്കാം

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...