June 18, 2011

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക........


പഴയ മെമ്മോറി കാര്‍ഡ്‌ ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ ടദാടകള്‍ എത്ര തന്നെ ഡിലീറ്റ് ചെയ്താലും റികവേര്‍ ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍........
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ മെമ്മോറി കാര്‍ഡ്‌ / ഹാര്‍ഡ് ഡിസ്ക് കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..സര്‍വീസ് ചെയ്യാന്‍ ഒതോരിസേട് സര്‍വീസ് സെന്റെറര്‍ ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ സെന്‍ട്രല്‍ ഹാള്‍ ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടെങ്കില്‍ ബ്രൌസേരില്‍ രീസേണ്ട് ഹിസ്റ്ററി നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...

3 .അമ്യുസ്മെണ്ട് പാര്‍ക്ക്‌ ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..പാര്‍ക്ക്‌ ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....ഹിഡന്‍ ക്യാമറ കള്‍ അവിടെ കൂടുതലുണ്ട്.....

4 . ടെക്ഷ്ടൈല്‍ ഷോപ്പിലെ ദ്രെസ്സിംഗ് റൂം,ഹോട്ടല്‍ കളിലെ എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...ഹിഡന്‍ ക്യാമറ കളെ
ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണ്...

5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല.......
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം വിദൂരമല്ല...മുഴുവന്‍ സ്ത്രീകളും ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചു നടക്കേണ്ടി വരും ....!!!!!!!!!!!

ഇനി വല്ല ഞരമ്പ്‌ രോഗികളും മൊബൈല്‍ ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍
നിങ്ങള്‍ക്ക് സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ നു മായി ബന്ധപെടാം ........

സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍
SCRB , പട്ടം ,
തിരുവനന്തപുരം - 695004

ടെല്‍ : 0471 2449090 , 0471 2556179
ഇമെയില്‍ : cyberps@keralapolice.gov.in

സൈബര്‍ ക്രൈം നെ കുറിച്ചുള്ള ഉപദേശങ്ങള്‍ക്ക് നിങ്ങള്‍ക്ക് താഴെ കാണുന്ന അദ്ദ്രെസ്സില്‍ ബന്ധപെടാം :

ശ്രീ ന്‍ വിനയ കുമാരന്‍ നായര്‍
AC ഹൈടെക് സെല്‍ ,
പോലീസ് ഹെഡ് ഖുആര്‍റ്റെര്‍സ്,
തിരുവനന്തപുരം .

Mob: 9497990330
ഇമെയില്‍ : achitechcell@keralapolice.gov.in

അല്ലെങ്കില്‍

ഹൈടെക് സെല്‍
പോലീസ് ഹെഡ് ഖുആര്‍റ്റെര്‍സ്,
തിരുവനന്തപുരം .
ഇമെയില്‍ : hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....

എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം... ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ സഹോദരിമാരെ, നാടിനെ സംരക്ഷിക്കുക....

No comments:

Post a Comment

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...