June 30, 2011

ഫോള്‍ഡര്‍ കണ്ടുകൊണ്ട് കാണാതാക്കാം...ഹിഡന്‍ ആക്കാതെ...ഇതാ ഒരു ഉടായിപ്പ് വിദ്യ...


മ്മുടെ വിലപ്പെട്ട ഫയലുകള്‍ ആരും കാണാതിരിക്കാന്‍ പലപ്പോഴും ഫോള്‍ഡര്‍ 'ഹിഡന്‍' ആക്കി വയ്ക്കാറാണ് പതിവ്..എന്നാല്‍..ഹിഡന്‍ option ആരെങ്കിലും ഓണ്‍ ആക്കിയാല്‍..കഴിഞ്ഞു...ഫോള്‍ഡര്‍ പഴയ സ്ഥലത്ത് അല്പം മങ്ങിയാണെങ്കിലും എല്ലാര്ക്കും കാണാന്‍ സാധിക്കും.. 

എന്നാല്‍ നമുക്ക് ഇതിന്റെ കൂടെ ഫോള്‍ഡര്‍ കണ്ടുകൊണ്ടു കാണാതാക്കിയാലോ??
ഇത് ചിലപ്പോള്‍ ഉപകരിക്കപ്പെട്ടെക്കാം..ഒന്ന് ശ്രമിച്ചു നോക്കു....

ഇതിനു വേണ്ടി ചെയ്യേണ്ടത് ഇത്ര മാത്രം..

 ആദ്യം കാണാതാക്കാനുള്ള ഫോള്‍ഡര്‍-ഇല്‍ right ക്ലിക്ക് ചെയ്തു rename സെലക്ട്‌ ചെയ്യുക..




  Alt കീ അമര്‍ത്തിപ്പിടിച്ചു നമ്പര്‍ പാഡില്‍ 255 എന്ന് ടൈപ് ചെയ്യുക..alt കീ വിട്ടു enter കീ അമര്‍ത്തുക..
കണ്ടില്ലേ ഇപ്പൊ നമ്മള്‍ പേരില്ലാ ഫോള്‍ഡര്‍ നിര്‍മിച്ചു..


 അടുത്തതായി ഫോള്‍ഡര്‍-ഇല്‍ റൈറ്റ് ക്ലിക്ക് ചെയ്തു properties സെലക്ട്‌ ചെയ്തു അതിലെ Customize ടാബില്‍ നിന്നും change icon ക്ലിക്ക് ചെയ്യുക..


 ഇനി നമുക്ക് ഐക്കണ്‍ ചേഞ്ച്‌ ചെയ്യാം...ഇവിടെയാണ് നമ്മള്‍ ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ചില icons -ഇനെ പരിചയപ്പെടുന്നത്.. icons വിന്‍ഡോ നിങ്ങള്‍ കുറച്ചൊന്നു സ്ക്രോള്‍ ചെയ്യുംബോളെക്കും നാലു ബ്ലാങ്ക് iconsine കാണാന്‍ സാധിക്കും..ഒന്ന് ശ്രദ്ധിച്ചു നോക്കു..


 കണ്ടില്ലേ?? ഇത്രേയുള്ളൂ..കഴിഞ്ഞു...അതില്‍ ഏതെങ്കിലുമൊരു ബ്ലാങ്ക് ഐക്കണ്‍ സെലക്ട്‌ ചെയ്തു രണ്ടു വിന്‍ഡോയും okഅമര്‍ത്തി close ചെയ്തോളു...അപ്പോള്‍ കാണാം...അല്ല കാണില്ല..നമ്മുടെ പഴയ ഫോള്‍ഡര്‍...


ഇനി അത് അത്ര പെട്ടെന്നൊന്നും ആരുടെയും കണ്ണില്‍ പെടില്ല..മാത്രമല്ല അതിനെയൊന്നു ഹിഡന്‍ കൂടിയാക്കിയാല്‍ സംഗതി ഭേഷായി....

No comments:

Post a Comment

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...