ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു, ചങ്ങാതിമാര്‍ അഞ്ചു പേരും രണ്ടു ദിവസം മുന്‍പുതന്നെ ആ കാര്യം എന്നെ ഓര്‍മിപ്പിച്ചു. എല്ലാര്ക്കും 'ചിലവ്' വേണമെന്നു നിർബന്ധം അതും ലഞ്ച്.
ഇപ്പോൾ എനിക്ക് മാത്രമാണ് ജോലിയുള്ളത്, കീശ കാലിയായത് തന്നെ എന്തായാലും വേണ്ടിയില്ല എൻ്റെ കൂട്ടുകാര്‍ അല്ലെ അവര്‍ ഇന്ന് എന്തായാലും അവര്‍ക്ക് ചിലവു ചെയ്തിട്ട് തന്നെ കാര്യം ഞങ്ങള്‍ ആറുപേരും കൂടി നഗരത്തിലെ മുന്തിയ ഹോട്ടലില്‍ തന്നെ കയറി എല്ലാവര്ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ഓര്‍ഡര്‍ ചെയ്തു,
അവന്മാര്‍ക്ക് എന്തുമാകാമല്ലോ, ഞാനാണ് അവന്മാരുടെ ഇര, എൻ്റെ കളസം കീറിയത് തന്നെ. നല്ല ആഹാരം,മാന്യമായി പെരുമാറുന്ന സപ്ലയര്‍. കഴിച്ചു കഴിഞ്ഞപ്പോള്‍ എല്ലാര്ക്കും സന്തോഷമായി
ആഹാരം ഞങ്ങളുടെ പത്രങ്ങളിലേക്ക് വിളമ്പി തരുകയും നല്ല പെരുമാറ്റം- കാഴ്ചവെക്കുകയും ചെയ്ത സപ്ലയര്‍ക്ക് എന്തെങ്കിലും ടിപ്പ് കൊടുകണം. ബില്‍ കൊടുത്തതിന്റെ ബാക്കിയുണ്ടായിരുന്ന ഇരുപത്തിരണ്ടു് രൂപ അയാള്‍ക്ക് ടിപ്പ് നല്‍ക്കി,
പൈസ കിട്ടിയ അയാളുടെ മുഖത്ത് സന്തോഷം, എന്നോട് അയാള്‍ നന്ദി പറഞ്ഞു.
ഹോട്ടലിനു പുറത്തേക്കിറങ്ങിയ ഞങ്ങളുടെ മുന്‍പിലേക്ക് ഒരു ഭിക്ഷക്കാരന്‍ കൈനീട്ടി കടന്നു വന്നു. ഒരു വൃദ്ധന്‍, വെയില്‍ കൊണ്ടിട്ടാകണം അയാള്‍ നന്നേ ക്ഷീണിച്ചിരുന്നു വിശപ്പ് സഹിക്കാന്‍ വയ്യാത്രെ എന്റെ കൈയില്‍ ഉണ്ടായിരുന്ന പേഴ്സ് തുറന്നു നോക്കി. എല്ലാം പത്തിന്റെയും അന്‍പതിന്റെയും നൂറിന്റെയും നോട്ടുകള്‍, ചില്ലറ തുട്ടുകള്‍ക്കായി ഞാന്‍ കീശയില്‍ പരാതി. രണ്ടു രൂപയുടെ ഒരു നാണയം കൈയില്‍ തടഞ്ഞു. ആകെയുണ്ടായിരുന്ന ആ രണ്ടു രൂപ നാണയം ഞാന്‍ അയാള്‍ക്ക് കൊടുത്തു
പാവം!!ഞാന്‍ മനസ്സില്‍ കരുതി. നാണയതുട്ടു വാങ്ങി അയാളും എന്നോട് നന്ദി പറഞ്ഞു. ഞങ്ങള്‍ നടന്നു നീങ്ങി.
ഇടക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ ആ ഹോട്ടലിന്റെ മുന്‍വാതിലില്‍ ആഹാരം കഴിക്കാന്‍ പോകുന്നവരെയും കഴിച്ചിട്ട് ഇറങ്ങുന്നവരെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
'ഒരു നേരത്തെ ആഹാരത്തിനുള്ള വകകായ് '
No comments:
Post a Comment