രാവിലെ വീടിന്റെ വരാന്തയില്‍ പത്രം വായിച്ചു കൊണ്ടിരുന്ന തലയില്‍ ആരോ തണുത്ത വെള്ളമോഴിച്ചു...
എൻ്റെ വെപ്രാളം കണ്ടു പുറകില്‍ നിന്നു ചിരിച്ചതും വെള്ളമൊഴിച്ചതും എൻ്റെ ഭാര്യയാണെന്നു മനസിലായി. അന്റാര്‍ട്ടിക്കയില്‍ നഗ്നനായി പോയ പോലെ.. എൻ്റെ മൊട്ടത്തലയും, അരിചാക്ക് പോലുള്ള ശരീരവും തണുത്തു വിറക്കുന്നു
"എടീ പന്ന............"വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അവളുടെ അടുത്തു 'മൊബൈൽ' ക്യാമറയുമായി മകനെ കണ്ടത്. എൻ്റെ തലയില്‍ തണുത്ത വെള്ളമോഴിക്കുന്നത് അവന്‍ ക്യാമറയില്‍ പിടിക്കുന്നു. ഭാവിയുള്ള ചെക്കനാണ്, ആരെങ്കിലും ഇനി എൻ്റെ തല അടിച്ചു പോട്ടിക്കുന്നത് കണ്ടാല്‍ അതും അവന്‍ വീഡിയോ എടുക്കും അല്ലെങ്കില്‍ ഒരു സെല്‍ഫിയെങ്കിലും എടുക്കും പിന്നെ ഫേസ്ബുക്കിലോ യൂട്യൂബിലൊ, അതാ മുതല്.
"എന്തിനാടി നീ ഈ പണി കാണിച്ചത്?" എന്ന ചോദ്യത്തിനു പത്നിയുടെ ഉത്തരം അവള്‍ക്കു ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യാന്‍ ആണ് പോലും. ഇപ്പോള്‍ ഇതാണത്രേ ഫേസ്ബുക്ക് ട്രെണ്ട്.
സുക്കാറും, ബില്‍ഗേറ്റ്സം, സാനിയയും തലയില്‍ ഐസ് വെള്ളം ഒഴിച്ച് അത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. അത് കണ്ടിട്ടാണ് ഭാര്യക്ക് ഇങ്ങനെ തോന്നിയത്, എന്നാല്‍ പിന്നെ നിനക്കു നിന്റെ തലയില്‍ ഒഴിച്ച് കൂടാരുന്നോ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ് പക്ഷെ എന്റെ ആര്യോഗ്യം അതിനനുവദിച്ചില്ല.
സുക്കാറും ബില്‍ഗേറ്റ്സം സാനിയയും തലയില്‍ ചൂടുവെള്ളം ഒഴിക്കാത്തത് എൻ്റെ ഭാഗ്യം
Ref News
https://about.fb.com/news/2014/08/the-ice-bucket-challenge-on-facebook/
No comments:
Post a Comment